Monday 18 February 2013

ഭാഗം ഒന്ന് - കൊച്ചുത്രേസ്യ



“എന്‍റെ നാട്.....” “ഞാനൊരു...” “എന്‍റെ കുടുംബം...” എന്നിങ്ങനെ പല വിധ പ്രയോഗങ്ങളില്‍ ബാല്യകാലത്തെപ്പറ്റി തുടങ്ങാം എന്നാണ്‌ കരുതിയത്‌. പക്ഷെ പലപ്പോഴും കണ്ണടച്ച് പുറകിലേക്ക് ചിന്തിക്കുമ്പോള്‍ ഒരു സുഖമുള്ള തണുപ്പാണ് അനുഭവപ്പെടുക. പുഴയിലെ തണുത്ത വെള്ളത്തിലേക്ക്‌ ആരോ ഇറക്കി വെക്കുന്നത്....(തീര്‍ച്ചയായും അത് ത്രേസ്യയുടെ പിതാവാണ്)...കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിലേക്ക്‌ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നത്...(ഭയങ്കര വൃത്തി ആയതു കൊണ്ട് കാലില്‍ വന്ന ചൊറി ആണ് കൊച്ചുത്രേസ്യ സാകൂതം വീക്ഷിക്കുന്നത്)...പതുക്കെ കുഞ്ഞുമീനുകള്‍ വന്നു ആ മുറിവില്‍ കൊത്തുന്നത്....ആ വെള്ളത്തിന്‍റെ തണുപ്പും മീനുകള്‍ കൊത്തിയപ്പോള്‍ കൊച്ചുത്രേസ്യ അനുഭവിച്ച വേദനയും ഇക്കിളിയും ആണ് ഓര്‍മ്മയിലെ ബാല്യകാലത്തിന്‍റെ ആദ്യ ഏട്.
   ത്രേസ്യയുടെ കുട്ടിക്കാലം ഒരു പ്രത്യേക സ്ഥലത്തെയോ ഒരു വീടിനെയോ ചുറ്റിപ്പറ്റിയല്ല. ത്രേസ്യ മാതാവിന്റെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ തന്നെ ത്രേസ്യയെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും ഇറങ്ങിയിരുന്നു...കവടികള്‍ നിരത്തിയും മാതാവിന്‍റെ മുഖലക്ഷണം നോക്കിയും പലരും പല പ്രവചനങ്ങളും നടത്തി. അതിന്‍പ്രകാരം ഊര്‍ജ്ജസ്വലനായ ഒരു ആണ്‍കുട്ടിയെ ആയിരുന്നു ത്രേസ്യയുടെ പിതാവും കുടുംബവും പ്രതീക്ഷിച്ചത്...കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആ സ്വപ്നവും കണ്ടു ഉലാത്തിയ ത്രേസ്യയുടെ പിതാവിനോട് പുഞ്ചിരിയോടെ നേഴ്സ് പറഞ്ഞു “പെണ്‍കുട്ടി”. തന്നോട് തന്നെയാണോ പറയുന്നത് എന്ന മട്ടില്‍ പിതാവ് ചോദിച്ചു...”കുട്ടി മാറിപ്പോയോ?”... അതിനു നേഴ്സ് പറഞ്ഞ മറുപടി എന്താണെന്ന് അറിയില്ല....
     എന്തായാലും പിന്നീടു എല്ലാ മാതാപിതാക്കളെയും എന്ന പോലെ ത്രേസ്യയെ മാതാവും പിതാവും മാറി മാറി ലാളിച്ചു. ഒരു വിപ്ലവവിവാഹത്തിന്‍റെ സന്തതി ആയതിനാല്‍ വിപ്ലവകരമായിട്ടാണ് ത്രേസ്യയെ വളര്‍ത്തിയത്‌. വീട്ടില്‍ മിക്സി ഇല്ലാത്തതിനാല്‍ ആപ്പിളും ഓറഞ്ചും ഒക്കെ തന്‍റെ കൈയില്‍ ഇട്ടു പിഴിഞ്ഞ് ത്രേസ്യയെ പിതാവ് കുടിപ്പിച്ചു. ഇത് കണ്ടു മാതാവ് അന്തം വിട്ടു. അധികം വൈകാതെ ത്രേസ്യയെയും എടുത്തു മാതാപിതാക്കള്‍ വയനാട്ടിലേക്ക് വണ്ടി കയറി. ത്രേസ്യയുടെ ബാല്യം ഈ ജില്ലയിലാണ്. പതിമൂന്നു വയസ്സ് വരെ ത്രെസ്യയുടെയും കുടുംബത്തിന്‍റെയും ജീവിതം വയനാട്ടിലെ പല ക്വാര്ട്ടെഴ്സ്കളില്‍ ആയിട്ടായിരുന്നു.
    അതില്‍ ആദ്യ ക്വാര്ട്ടെഴ്സ് ത്രേസ്യയുടെ ഓര്‍മ്മയില്‍ ഇല്ല....രണ്ടാമത്തേത് മണിച്ചിറ എന്ന സ്ഥലത്തായിരുന്നു. ഒന്നാം ക്ലാസ്സ്‌ വരെ ഇവിടെയായിരുന്നു കൊച്ചുത്രേസ്യ. അവിടെയും കുറച്ചു ഓര്‍മ്മകളെ തങ്ങി നില്‍ക്കുന്നുള്ളൂ. ഇവിടെയും എടുത്തു പറയേണ്ട ഒരു കാര്യം ത്രേസ്യയുടെ വൃത്തിയാണ്. രാവിലെ കുളിപ്പിച്ച് ഒരുക്കി വിടുന്ന ത്രേസ്യയെ അല്ല  മാതാവ് വൈകിട്ട് എത്തുമ്പോള്‍ കാണുക. ഇട്ട ഉടുപ്പ് എവിടെയെങ്കിലും തട്ടി കീറിയിട്ടുണ്ടാകും. കെട്ടി വെച്ച മുടി അഴിച്ചു പറത്തിയിട്ടുണ്ടാകും. ചെരിപ്പിടാതെ നടന്നു കൈയുംകാലും ചെളിയില്‍ പുതഞ്ഞിട്ടുണ്ടാകും. പക്ഷെ ഇതൊന്നും ത്രേസ്യയെ ബാധിക്കുന്ന പ്രശ്നങ്ങളെ ആയിരുന്നില്ല. മണ്ണില്‍ കളിക്കാന്‍ ത്രേസ്യക്കുള്ള കഴിവ് മറ്റാര്‍ക്കുംതന്നെ ഉണ്ടായിരുന്നില്ല. പമ്പരം കറക്കുന്നതിലും ത്രേസ്യ അഗ്രകണ്ണ്യ ആയിരുന്നു. അത് പോലെ തൊട്ടടുത്തുള്ള വീട്ടിലെ ഇരുമ്പന്‍പുളി ത്രേസ്യയുടെ ഒരു വലിയ ബലഹീനത ആയിരുന്നു. ഇവിടുത്തെ ഏറ്റവും രസകരമായ കാര്യം തൊട്ടപ്പുറത്തെ റൂമില്‍ താമസിക്കുന്ന കുടുംബത്തിനും ത്രേസ്യയുടെ കുടുംബത്തിനും യാതൊരു സ്വകാര്യതയും ഇല്ലായിരുന്നു എന്നതായിരുന്നു.
ഇവിടെ പറയുന്നത് അവിടെ കേള്‍ക്കാം അവിടെ പറയുന്നത് ഇവിടെയും. അതിനാല്‍ തന്നെ ത്രേസ്യക്കു കിട്ടുന്ന അടിയും അവിടുത്തെ മൂവര്‍സംഘത്തിനു കിട്ടുന്ന അടിയും രഹസ്യമാക്കി വെയ്ക്കാന്‍ പറ്റാതായി. എങ്കിലും വളരെ ഒരുമയോടെയും ഐക്യത്തോടെയും ഈ കൂട്ടുകാര്‍ പാര വെക്കാതെ കഴിഞ്ഞു പോയി. ത്രേസ്യക്കു നാല് വയസ്സ് തികഞ്ഞപ്പോള്‍ പിതാവ് അവളെ സ്ഥലത്തെ പ്രമുഖ സ്കൂള്‍ല്‍ ചേര്‍ത്തു.
അധികം വാശിയൊന്നും ഇല്ലാതെ തന്നെ ത്രേസ്യ സ്കൂളില്‍ പോയിത്തുടങ്ങി...അങ്ങനെയിരിക്കുമ്പോഴാണ് ത്രേസ്യയുടെ ജീവിതത്തിലെ ഒരു പ്രധാന സംഭവം നടക്കുന്നത്...ഒരു ദിവസമാണ് ത്രേസ്യ അത് ശ്രദ്ധിച്ചത്.........
                                      (തുടരും.....)

12 comments:

  1. ത്രേസ്യാമ്മ ടീച്ചര്‍ക്ക്‌ എല്ലാ വിധ ആശംസകളും.. good writing style.. കൂടുതല്‍ വര്തമാനങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
  2. ത്രേസ്യാമ്മCHEDATHIYK ASHAMSAKAL......I WANT FOLLOW THIS BLOG....HOW CAN I????

    ReplyDelete
  3. അന്തപ്പന്റെ അഭിവാദ്യങ്ങള്‍!!

    ReplyDelete
  4. തുടരട്ടങ്ങനെ തുടരട്ടെ .....ആശംസകള്‍

    ReplyDelete
  5. വര്‍ത്താനം വര്‍ത്തമാനത്തിലും ഭാവിയിലും തുടരട്ടെ

    ആശംസകള്‍

    ReplyDelete
  6. കൊച്ചുത്രേസ്യ ആളു വിചാരിച്ച പോലെ അല്ലല്ലോ..

    ;)

    ReplyDelete
  7. kochu thresya kochinu ellavidha bhavugakangalum.. thudakkam gambeeramayi..
    ee sahapadiyude ellavida ashamsakal.. abhivadhyangal
    lal saalam...

    ReplyDelete
  8. അപ്പോൾ ആത്മകഥാകഥനമാണോ ഉദ്ദേശിക്കുന്നത്?????????????

    ReplyDelete
    Replies
    1. മലയാളത്തിന് നല്ലൊരു ഓട്ടോബയോഗ്രഫി പ്രതീക്ഷിക്കാം, അല്ലേ?.........എല്ലാ ആശംസകളും.............

      Delete
  9. thresyakocheeeee..... neendu neendangane pokatte.... ellavidha ashamsakalum....

    ReplyDelete